മുരിങ്ങൂരില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ മരിച്ചു

ഇടിച്ച കാര്‍

തൃശ്ശൂര്‍: ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ കാറിടിച്ച് മരിച്ചു. കരിയപ്പാറ പെരുമ്പടത്തി വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍, ഭാര്യ സുധ, മകന്‍ വാസുദേവന്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 10.30 ന് മുരിങ്ങൂര്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇവരുടെ ശരീരത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

DONT MISS
Top