വയനാട് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ വീണ്ടും തൊഴിലാളി സമരം

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ സമരം

കല്‍പ്പറ്റ: വയനാട് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ വീണ്ടും തൊഴിലാളിസമരം. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളെ തുടര്‍ന്നാണ് എസ്റ്റേറ്റില്‍ വീണ്ടും സമരം ആരംഭിച്ചത്. മൂന്നുമാസമായി ശമ്പളം മുടങ്ങിയതും ഗ്രാറ്റുവിറ്റി ആനുകൂല്യം നല്കാത്തതിലും പ്രതിഷേധിച്ചാണ് സമരം. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

മൂന്നുമാസത്തോളമായി ശമ്പളം മുടങ്ങിക്കിടക്കുന്നതിനേയും അടിസ്ഥാന സൗകര്യവികസനം, ആരോഗ്യ ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കാത്തതിനെയും തുടര്ന്നാണ് തൊളിലാളികള് സമരം ആരംഭിച്ചത്. 107 തൊ‍ഴിലാളികൾക്ക് ജോലിയിൽ നിന്ന് പിരഞ്ഞ് വർഷങ്ങളായിട്ടും ഗ്രാറ്റുവിറ്റി നൽകാൻ മാനേജ്മെന്‍റ്തയ്യാറായിട്ടില്ല. തൊഴിലാളികളുടെ ആവശ്യങ്ങളിൽ താൽകാലിക പരിഹാരം പോലുമുലുണ്ടാവാത്ത സാഹചര്യത്തിലാണ്  തേയില എസ്റ്റേറ്റിൽ വീണ്ടും സമരം ആരംഭിക്കാൻ തൊഴിലാളികൾ തീരുമാനിച്ചത്.

മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും അനുകൂലമായ സമീപനമല്ല  ഉണ്ടാകുന്നതെങ്കില്   റോഡുപരോധമടക്കമുള്ള തുടർ സമരങ്ങളിലേക്ക് നീങ്ങുവാനും തൊ‍ഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്.സമരത്തിന് സംയുക്ത തൊ‍ഴിലാളിയൂണിയനാണ് നേതൃത്വം നൽകുന്നത്.

DONT MISS
Top