പിണറായിയില്‍ അമ്മയേയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം

കണ്ണൂര്‍ : പിണറായി ഡോക്ടര്‍മുക്കില്‍ അമ്മയേയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ ​‍പ്രീത ​ (38), മക്കളായ വൈഷ്ണ (എട്ട്), ലയ (ഒന്നര) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

കെഎസ്ആര്‍ടിസി ഡ്രൈവറാണ് ബാബു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

ബാബുവും മാതാവും മംഗലാപുരത്ത് ചികിത്സയ്ക്ക് പോയ സമയത്താണ് സംഭവം.

DONT MISS
Top