ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കൊടുക്കാതെ പണിയെടുപ്പിച്ചു; തളര്‍ന്നുവീണ ആനയെ വഴിയിലുപേക്ഷിച്ച് പാപ്പാനും ഉടമസ്ഥരും സ്ഥലംവിട്ടു

ഫയല്‍ചിത്രം

തൃശ്ശൂര്‍: ഭക്ഷണവും വെള്ളവും കൊടുക്കാതെ ദിവസങ്ങളായി പണിയെടുപ്പിച്ച ആന അത്യാസന്ന നിലയില്‍. ചാവക്കാട് ബ്ലാങ്ങാട് ഭക്ഷണവും വെള്ളവും കൊടുക്കാതെ ദിവസങ്ങളായി പണിയെടുപ്പിച്ച ആനയാണ് അത്യാസന്ന നിലയിലായത്.

നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആനയെ ഉപേക്ഷിച്ച് പാപ്പാനും ഉടമസ്ഥരും സ്ഥലം വിട്ടു. സംഭവം അറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തീരെ അവശനായിരുന്നിട്ടും ആനക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കാതെ ഉടമസ്ഥരും പാപ്പാന്‍മാരും മുങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആനയെ ഉപേക്ഷിച്ച് പാപ്പാനും ഉടമസ്ഥരും സ്ഥലം വിട്ടത്. 28 ദിവസങ്ങള്‍ക്ക് മുമ്പാണ് ബ്ലാങ്ങാട് കണ്ണംമൂട് സ്വകാര്യ ഓഡിറ്റോറിയത്തിനു സമീപത്ത് ആനയെ എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

സമീപത്തെ പറമ്പുകളിലെ തെങ്ങുകളും ആനയെ കൊണ്ട് പിഴുത് മറിച്ചിട്ടിച്ചിരുന്നു. പിന്നീട് ആന തളര്‍ന്ന് വീഴുകയായിരുന്നു. ഒരു പ്രാവശ്യം തളര്‍ന്നു വീണ ആനയെ ആളുകള്‍ ചേര്‍ന്ന് എഴുന്നേല്‍പിച്ച് നിറുത്തിയിരുന്നു എന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് വീണ്ടും കഴിഞ്ഞ ദിവസം തളര്‍ന്നു വീഴുകയായിരുന്നു.

DONT MISS
Top