ലോക കേരള സഭയുടെ പ്രഥമ സമ്മേളനം ഇന്ന് അവസാനിക്കും; വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസികളെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്ന ലോക കേരള സഭയുടെ രണ്ടാം ദിനത്തില്‍ പ്രവാസികളുടെ അടിസ്ഥാന സൗകര്യ വികസനം സമ്മേളനം ചര്‍ച്ച ചെയ്യും. വിദ്യഭ്യാസം,ആരോഗ്യം, തുടങ്ങിയ മേഖലകളിലാകും ഇന്ന് ചര്‍ച്ച നടക്കുക. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനത്തിലൂടെ സഭയുടെ പ്രഥമ സമ്മേളനം അവസാനിക്കും.

ലോകത്തെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയാണ് ലോക കേരളസഭ. പ്രവാസി പ്രതിനിധികള്‍ ഉള്‍പ്പടെ 351 അംഗങ്ങളാണ് സഭയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭ ഉദ്ഘാടനം ചെയ്തത്.

ലോകത്തുള്ള മലയാളികളുടെ നൈപുണ്യം കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ലോക കേരള സഭ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായി ഇടപെടാന്‍ കഴിയുമെന്നും അതിനാല്‍ തന്നെ ലേക കേരള സഭ രാജ്യത്തിനാകെ മാതൃകയായി മാറണമെന്നും മുഖ്യമന്ത്രി  വ്യക്തമാക്കിയിരുന്നു.

അഞ്ച് വേദികളിലാണ് മേഖല തിരിച്ചുള്ള സമ്മേളനം നടക്കുന്നത്. 351 അംഗങ്ങള്‍ അടങ്ങുന്നതാകും സഭ. 141 നിയമസഭാ അംഗങ്ങളും 20 ലോക്‌സഭാ അംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും ഉള്‍പ്പടും. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയും, നാമ നിര്‍ദേശം ചെയ്യപ്പെട്ടവരും ഇതില്‍ പെടും.  ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, വിവിധ മേഖല സമ്മേളനങ്ങളും ചര്‍ച്ചയും, സാംസ്‌കാരിക പരിപാടികളുമാണ് ആദ്യ സമ്മേളത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. വേദികളിലായി എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

DONT MISS
Top