സ്മാര്‍ട്രോണിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍; 5000എംഎഎച്ച് ബാറ്ററി, മികച്ച ഫീച്ചേഴ്‌സ്

സ്മാര്‍ട്രോണ്‍ എന്ന ഇന്ത്യന്‍ ഇലക്ട്രോണിക് കമ്പനി ക്രിക്കറ്റ് ദൈവം സച്ചിന്‍ നടത്തിയ നിക്ഷേപത്തിന്റെ പേരില്‍ ടെക് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചൈനയില്‍നിന്ന് പാര്‍ട്ട്‌സുകള്‍ വാങ്ങി അംബ്ലി ചെയ്യുകയോ സ്മാര്‍ട്ട് ഫോണുകള്‍ റീ ബ്രാന്‍ഡ് ചെയ്ത് ഇവിടെ വില്‍ക്കുകയോ ചെയ്യാതെ യഥാര്‍ഥ ഉത്പ്പന്നം പാര്‍ട്ട്‌സുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്ന രീതിയാണ് സ്മാര്‍ട്രോണ്‍ പിന്തുടരുന്നത്.

എസ്ആര്‍ടി ഫോണ്‍ എന്ന പേരില്‍ സച്ചിന് സമര്‍പ്പിച്ച ഒരു മോഡലും കമ്പനി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. ഏറെ ശ്രദ്ധയാകര്‍ഷിച്ച ഈ മോഡലിന് ശേഷം സ്മാര്‍ട്രോണ്‍ പുതിയ ഒരു ഫോണുമായെത്തുകയാണ്. ടി.ഫോണ്‍ പി എന്നാണ് പേര്. 7,999 രൂപയ്ക്ക് ലഭിക്കുന്ന ഫോണ്‍ ഒരുപിടി നല്ല ഫീച്ചറുകള്‍ ഉപഭോക്താവിന് തരുന്നുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 435 പ്രൊസസ്സറാണ് ഫോണിന് കരുത്തേകുന്നത്. 3ജിബി റാമും 32 ജിബി ആന്തരിക സംഭരണ ശേഷിയുമുണ്ട്. 128 ജിബി വരെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനാകും. 13 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയും ഫോണിലുണ്ട്. ഇരു ക്യാമറകള്‍ക്കും മികവാര്‍ന്ന ചിത്രങ്ങള്‍ അതിവേഗത്തില്‍ പകര്‍ത്താന്‍ ശേഷിയുണ്ട്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ പല ഉപയോഗങ്ങള്‍ക്കുമായി പ്രത്യേകം സെറ്റ് ചെയ്യുകയുമാകാം. നൂഗറ്റിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.

DONT MISS
Top