യുഡിഎഫില്‍ നിന്ന് വിട്ടു പോയതിന്റെ കാരണം വ്യക്തമാക്കാനുള്ള രാഷ്ട്രീയ മര്യാദ വിരേന്ദ്രകുമാര്‍ കാണിക്കണമെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് എന്തിന് ജെഡിയു വിട്ടു പോയെന്ന് വ്യക്തമാക്കാനുള്ള രാഷ്ട്രീയ മര്യാദ വിരേന്ദ്രകുമാര്‍ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വീരേന്ദ്രകുമാര്‍ സാമാന്യ മര്യാദ കാട്ടിയില്ല. ജെഡിയുവിന് രാഷ്ട്രീയ അഭയം നല്‍കിയത് യുഡിഎഫിനോടുള്ള കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണി നല്‍കാത്ത പാര്‍ലമെന്റ് സീറ്റ് ജെഡിയുവിന് നല്‍കിയത് യുഡിഎഫാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതിന് മുന്നണി വിടുന്നുവെന്ന പ്രസ്ഥാവന പരിഹാസകരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ 7 സീറ്റിലും ജെഡിയു പരാജയപ്പെട്ടതിന്റെ കാര്യം ഇപ്പോള്‍ പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫില്‍ ഇരുന്നു കൊണ്ട് ഇടതു മുന്നണിയുമായി രഹസ്യ ബന്ധം വീരേന്ദ്രകുമാര്‍ ഉണ്ടാക്കി. വീരേന്ദ്രകുമാര്‍ യുഡിഎഫിനെ ചതിച്ചു. സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് ബിജെപിയെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. വള്ളത്തില്‍ ഇരുന്ന് വള്ളം മുക്കുന്നവര്‍ പുറത്തു പോകുന്നതാണ് നല്ലത്. ജെഡിയു മുന്നണി വിട്ടാല്‍ കേരള രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

DONT MISS
Top