സംസ്ഥാന സ്‌കൂള്‍ കലോത്സവം: പന്ത്രണ്ടാം തവണയും കിരീടം നേടിയ കോഴിക്കോടിനെ മുഖ്യമന്ത്രി അനുമോദിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കിരീടം നേടിയ കോഴിക്കോടിനെ മുഖ്യമന്ത്രി അനുമോദിച്ചു. കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും മത്സരിക്കുകയും ചെയ്ത എല്ലാവരേയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുതിയ മാന്വല്‍ പ്രകാരം നടത്തിയ കലോത്സവം കൂടുതല്‍ ആരോഗ്യകരമായ മത്സരം സംഘടിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. അനഭിലഷണീയ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇത്തരം നടപടികള്‍ ഭാവിയിലും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുടര്‍ച്ചയായി 12ാം തവണയാണ് കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത്. അവസാനംവരെ ശക്തമായ പോരാട്ടം കാഴ്ചവച്ച പാലക്കാടിനാണ് രണ്ടാം സ്ഥാനം. രണ്ട് പോയിന്റ് വ്യത്യാസത്തിനാണ് പാലക്കാടിന് കിരീടം നഷ്ടമായത്. 893 പോയിന്റാണ് പാലക്കാട് നേടിയത്.

DONT MISS
Top