72-ാമത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; പതിമൂന്ന് പുതുമുഖ താരങ്ങള്‍ ടീമില്‍

ഈ മാസം ബാംഗ്ലൂരിലാരംഭിക്കുന്ന സന്തോഷ് ട്രോഫിക്കുള്ള 72-ാമത് മത് സന്തോഷ് ട്രോഫി ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണുകളില്‍ കേരളത്തിനായി കളിച്ച ഏഴ് താരങ്ങളെ നിലനിര്‍ത്തിയാണ് ഈ വര്‍ഷത്തെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പതിമൂന്ന് പുതുമുഖ താരങ്ങള്‍ ടീമില്‍ ഇടം നേടി.

പുതുമുഖ താരങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് മുഖ്യ പരിശീലകന്‍ സതീവന്‍ ബാലന്‍ പറഞ്ഞു. തൃശ്ശൂര്‍ സ്വദേശിയും എസ്ബിഐ താരവുമായ രാഹുല്‍ വി രാജാണ് ടീമിന്റെ നായകന്‍. മികച്ച കളി പുറത്തെടുക്കാനാകുമെന്ന് രാഹുല്‍ പറഞ്ഞു.

അണ്ടര്‍ 17 ഇന്ത്യന്‍ താരം കെ.പി രാഹുലും ഇത്തവണത്തെ ടീമിലുണ്ട്. ഈ മാസം 18 ന് ആന്ധ്രയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. 5 തവണ ജേതാക്കളായ കേരളത്തിന് 2005ലാണ് അവസാനമായി കീരീടം ചൂടാനായത്. 2013 ല്‍ ഫൈനലി പരാജയപ്പെടുകയും ചെയ്തു. ഇത്തവണത്തെ യുവ നിരയിലാണ് ഇനി കേരളത്തിന്റെ പ്രതീഷ.

DONT MISS
Top