സിനിമാശാലകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയത് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് കേന്ദ്രം

ഫയല്‍ ചിത്രം

ദില്ലി: സിനിമാശാലകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയത് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. സിനിമാശാലകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെ കുറിച്ച് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

രാജ്യത്തെ സിനിമ തീയറ്ററുകളിൽ ദേശീയഗാനം നിർബമാക്കുകയും  ദേശീയ ഗാനം ആലപിക്കുമ്പോൾ  തീയറ്ററിലുള്ളവര്‍ എഴുന്നേറ്റു നിൽക്കുകയും ചെയ്യണം എന്ന 2016 നവംബർ 30 ലെ സുപ്രിംകോടതി
ഉത്തരവിന് മുമ്പുള്ള സ്ഥിതി പുനഃ സ്ഥാപിക്കണം എന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ദേശീയഗാനം ഏതൊക്കെ സന്ദര്‍ഭങ്ങളിൽ പാടണം എന്നും എങ്ങനെ ഒക്കെ ആദരിക്കണം എന്നും പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി റിപ്പോർട്ട് നൽകുന്നത് വരെ നവംബർ 30 ലെ ഉത്തരവ് നടപ്പിലാക്കരുത് എന്നും കേന്ദ്ര സർക്കാർ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top