ഗുണ്ടാസംഘം മറവ് ചെയ്തതെന്ന് സംശയം; കൊച്ചിയില്‍ വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

അസ്ഥികൂടം കണ്ടെത്തിയ വീപ്പ

കൊച്ചി: കൊച്ചി കുമ്പളത്ത് വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലെ വീപ്പക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് ഒരു വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഗുണ്ടാസംഘങ്ങള്‍ കൊലപാതകം നടത്തിയശേഷം മൃതദേഹം മറവ് ചെയ്തതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വീപ്പക്കുള്ളില്‍ മൃതദേഹം കയറ്റിയശേഷം കോണ്‍ക്രീറ്റ് നിറച്ചിരുന്നു. പിന്നീട് വീപ്പ കായലില്‍ തള്ളുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കായല്‍ ശുചീകരിക്കുമ്പോള്‍ വീപ്പ കരക്കെത്തിച്ചു. ചിലര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ഥലമുടമയുടെ സാന്നിധ്യത്തില്‍ പൊലീസ് വീപ്പ തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമായ കുമ്പളം മേഖലയില്‍ ഇത് രണ്ടാം തവണയാണ് കൊല്ലപ്പെട്ട നിലയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തുന്നത്.

DONT MISS
Top