സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോട് ആധിപത്യം ഉറപ്പിക്കുന്നു, തൃശൂര്‍ രണ്ടാമത്

കലോത്സവ നഗരിയില്‍ നിന്നുള്ള ദൃശ്യം

തൃശൂര്‍: കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോള്‍ 439 പോയിന്റുമായി കോഴിക്കോട് സ്വര്‍ണ്ണകപ്പിനായുള്ള ആധിപത്യം ഉറപ്പിക്കുകയാണ്. സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ 434 പോയിന്റുമായി തൃശൂരാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ പാലക്കാടന്‍ ചൂടിനും കുറവ് ഒന്നും ഇല്ല 433 പോയിന്റുമായി പാലക്കാട് തൊട്ടുപുറകിലുണ്ട്.

മത്സരങ്ങള്‍ വൈകി ആരംഭിക്കുന്നത് മൂലം പല വേദികളിലും രക്ഷിതാക്കളും സംഘാടകരും തമ്മില്‍ വാക്കേറ്റവും പതിവാണ്, ആയിരത്തോളം അപ്പീലുകളാണ് ഇതുവരെ ലഭിച്ചത് ഇതില്‍ 11 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. സംസ്ഥാന ബാലവകാശ കമ്മീഷന്റെ പേരില്‍ മാത്രം 11 അപ്പീലുകളാണ് എത്തിയത് ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top