പൃഥ്വിരാജില്ല കര്‍ണനായി വിക്രം, 2019ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നും ആര്‍എസ് വിമല്‍

എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍എസ് വിമല്‍ ഒരുക്കുന്ന കര്‍ണനില്‍ തെന്നിന്ത്യന്‍ താരം വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. പൃഥ്വിരാജിന് പകരമാണ് വിക്രം ചിത്രത്തിലെത്തുന്നത്. വിമല്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രത്തില്‍ പൃഥ്വിരാജ് കര്‍ണനാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മഹാഭാരതത്തിലെ കര്‍ണനെ കേന്ദ്രീകരിച്ചുള്ള ചിത്രം മലയാളത്തെ കൂടാതെ ഹിന്ദി അടക്കമുള്ള എല്ലാ ഭാഷകളിലും പുറത്തിറങ്ങും. 300കോടി ബജറ്റ് വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിംസാണ്. 2019 ഡിസംബറോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ആര്‍എസ് വിമല്‍ പറയുന്നു.  മഹാവീര്‍ കര്‍ണ എന്നാണ് ചിത്രത്തിന്റെ പേര്.

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. കര്‍ണനായി പൃഥ്വിരാജ് എത്തുമെന്ന വാര്‍ത്ത പൃഥ്വിരാജും വിമലും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top