കലോത്സവം മൂന്നാം ദിനത്തിലേക്ക്; ഒന്നാം സ്ഥാനത്ത് മാറിമറിഞ്ഞ് കോഴിക്കോടും പാലക്കാടും

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ 418 പോയിന്റുമായി കോഴിക്കോട് മുന്നില്‍. 413 പോയിന്റ് നേടി പാലക്കാട് തൊട്ടുപിന്നിലുണ്ട്. കേരളനടനം, ചാക്യര്‍ കൂത്ത്, എച്ച്എസ്എസ് നാടകം എന്നിവയാണ് മൂന്നാം ദിനത്തിലെ ഗ്ലാമര്‍ ഇനങ്ങള്‍.

കലയുടെ വസന്തം പെയ്തിറങ്ങിയ രണ്ടാം നാളിനെ ധന്യമാക്കി മത്സരാര്‍ത്ഥികളും കാണികളും, ഉത്സവച്ഛായയിലാറാടി പൂരനഗരിയും. കലമാമാങ്കം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണ്ണകപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രണ്ടാം ദിനത്തില്‍ ആദ്യ ലീഡ് പാലക്കാടിനായിരുന്നു എന്നാല്‍ മത്സരത്തില്‍ പാലക്കാടന്‍ കാറ്റിന്റെ വേഗത കുറഞ്ഞപ്പോള്‍ വീണ്ടും കോഴിക്കോട് മുന്നില്‍ എത്തി, തിരുവാതിര, കോല്‍കളി, നാടകം എന്നീ ഇനങ്ങളില്‍ കോഴിക്കോടിനാണ് മേല്‍കൈ. മലപ്പുറം, പാലക്കാട് ജില്ലകളും ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള കുതിപ്പിലാണ്.

ജനപ്രിയ ഇനക്കളായ നാടകം തിരുവാതിര, മിമിക്രി, എന്നിവയ്ക്ക് മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചത്. രണ്ടാം ദിനത്തില്‍ 948 അപ്പീലുകളാണ് ലഭിച്ചത്. മൂന്നാം ദിനമായ ഇന്ന് കേരളനടനം, കുച്ചുപ്പുടി, ചാക്യാര്‍കൂത്ത് എന്നിവയാണ് ഗ്ലാമര്‍ ഇനങ്ങള്‍.

DONT MISS
Top