തണുത്തുറഞ്ഞ് അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളും കാനഡയും; ‘ബോംബ് സൈക്ലോണി’ല്‍ മരണം 20

മഞ്ഞ് വീഴ്ചയുടെ ദൃശ്യം

ഫ്ളോ​​​റി​​​ഡ: കിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസത്തിലധികമായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും ജനജീവിതം ദുരിതത്തില്‍. കനത്തമഞ്ഞും ശീതക്കാറ്റും നൂറ് ദശലക്ഷം പേരെയെങ്കിലും ബാധിച്ചതായിട്ടാണ് കണക്കാക്കുന്നത്. വി​​​ർ​​​ജീ​​​നി​​​യ, ജോ​​​ർ​​​ജി​​​യ, സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന, ഫ്ലോ​​​റി​​​ഡ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ശീ​​​ത​​​ക്കാ​​​റ്റ് വീ​​​ശു​​​ന്ന​​​ത്. ഇതുവരെയായി 20 പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ പറയുന്നു.

തെക്കന്‍ സംസ്ഥാനങ്ങളിലെ പലയിടത്തും മൈനസ് 18 മുതല്‍ 43 ഡിഗ്രിവരെയാണ് താപനില. ന്യൂഹാംഷയറിലെ മൗണ്ട് വാഷിങ്ടണില്‍ മൈനസ് 70 ഡിഗ്രിവരെയയായി താപനില. കിഴക്കന്‍ സംസ്ഥാനങ്ങളോട് ചേര്‍ന്നുകിടക്കുന്ന കാനഡയിലെ നോര്‍ത്തേണ്‍ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണ്.

കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് സൈക്ലോണ്‍’ എന്നു വിളിക്കുന്ന പ്രതിഭാസമാണ് കിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളും കാനഡയും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കിഴക്കന്‍ അമേരിക്കയുടെ മൂന്നില്‍ രണ്ടു ഭാഗത്തും താപനില ഇനിയും താഴാനാണു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

മഞ്ഞ് വീഴ്ചയുടെ ദൃശ്യം

ശീതക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍സംസ്ഥാനങ്ങളിലെ മൂവായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. ജോ​​​ർ​​​ജി​​​യ​​​യി​​​ൽ മാ​​​ത്രം 45,000 പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.  ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളം, സൗത്ത് കാരലൈനയിലെ ചാള്‍സ്റ്റണ്‍ വിമാനത്താവളം എന്നിവയെയാണ് അതിശൈത്യം കൂടുതല്‍ ബാധിച്ചത്.

കാനഡയിലും രണ്ടാഴ്ചയോളമായി കനത്ത ശൈത്യമാണ്. മോണ്‍ട്രിയല്‍, ടൊറന്റോ വിമാനത്താവളങ്ങളില്‍നിന്നുള്ള പല സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top