സംസ്ഥാന സ്‌കൂള്‍ കലോത്സവം; പോരാട്ടം കനക്കുന്നു, കോഴിക്കോട് മുന്നില്‍

കലോത്സവ വേദിക്ക് മുന്നില്‍ നിന്നുള്ള ദൃശ്യം

തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ലയാണ് 200 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത്. പാലക്കാട്, എറണാകുളം ജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്.

ശക്തന്റെ തട്ടകത്തില്‍ നിന്നും സ്വര്‍ണ്ണകപ്പിനായി കോഴിക്കോട്, പാലക്കാട്, എറാണാകുളം ജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്, 200 പോയിന്റുമായി കോഴിക്കോട് ഒന്നാമതും, 196 പോയിന്റുമായി പാലക്കാടും, എറണാകുളവും രണ്ടാം സ്ഥാനത്തുമാണുള്ളത്, ആതിഥേയരായ തൃശൂര്‍ മൂന്നാം സ്ഥാനത്താണ്. ജനപ്രിയ ഇനങ്ങളായ തിരുവാതിര, മിമിക്രി, മാര്‍ഗംകളി, കോല്‍കളി തുടങ്ങിയ മത്സരങ്ങളാണ് ഇന്നത്തെ ഗ്ലാമര്‍ ഇനങ്ങള്‍.

231 ഇനങ്ങളില്‍ 51 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. രാവിലെ വൈകിയാണ് പല വേദികളിലും മത്സരങ്ങള്‍ ആരംഭിച്ചത്. ഒന്നാം ദിനത്തില്‍ മത്സരങ്ങള്‍ വൈകി അവസാനിച്ചത് കൊണ്ടാണ് രണ്ടാം ദിനത്തില്‍ മത്സരങള്‍ വൈകിയതെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം, മികച്ച ജനപങ്കാളിത്തമാണ് കലോത്സവ നഗരിയിലുള്ളത്.

DONT MISS
Top