കലോത്സവ നഗരിയില്‍ 33 വര്‍ഷത്തെ ഓര്‍മകളുമായി ഗോപി മാഷ്

ഗോപി മാഷ്

തൃശൂര്‍: ഇത് ഗോപി മാഷ്, 33 വര്‍ഷമായി കലോത്സവത്തിന്റെ സ്ഥിരം സാന്നിധ്യമാണ് ഇദ്ദേഹം. വേദികളിലെ ആരും ശ്രദ്ധിക്കാത്ത ചില മുഖങ്ങള്‍ പകര്‍ത്തുന്നതാണ് മാഷിന്റെ ഇഷ്ടവിനോദം. വടക്കും നാഥന്റെ നടയ്ക്ക് മുന്നില്‍ ഇരുന്ന യാചകന്റ മുഖം പകര്‍ത്തുമ്പോഴാണ് മാഷിനെ ശ്രദ്ധിച്ചത്, അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു. ചിത്രകലാ അധ്യാപകന്‍ ആണ് മാഷ്. ഇപ്പോള്‍ വിരമിച്ചു, എങ്കിലും കലോത്സവ വേദികളില്‍ എത്തി ഇഷ്ടപ്പെട്ട മുഖങ്ങള്‍ പകര്‍ത്തുന്ന ശീലം നിര്‍ത്തിയിട്ടില്ല. അങ്ങനെ ഇത്തവണ തൃശൂരും എത്തി.

കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കും മുന്‍പേ മാഷിന്റെ ബുക്ക് ഒരെണ്ണം തീര്‍ന്നു. മനസില്‍ തങ്ങി നില്‍ക്കുന്ന ചില മുഖങ്ങളും കാഴ്ചകളുമാണ് മാഷ് തന്റെ പുസ്തകത്തിലേക്ക് പകര്‍ത്തുന്നത്. എല്ലാ കലോത്സവ വേദികളും തനിക്ക് നല്ല ഓര്‍മകളാണ് തന്നതെന്ന് മാഷ് പറയുന്നു. അനുവാദം ചോദിക്കാതെ ചിത്രം വരച്ചതിന് തല്ലുകൊള്ളാന്‍ പോയ ഒരു ദിവസവും മാഷിന്റെ ഓര്‍മയിലുണ്ട്. പക്ഷെ അതൊന്നും ഗോപി മാഷ് കാര്യമാക്കുന്നില്ല. ഓരോ കലോത്സവ വേദികളില്‍ നിന്നും ഇഷ്ടപെട്ട മുഖങ്ങളെ തന്റെ മനസ്സിലേക്കും പുസ്തക താളിലേക്കും പകര്‍ത്തുകയാണ് ഗോപി മാഷ്.

DONT MISS
Top