ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ ഇനി കൂടുതല്‍ ശക്തിപ്പെടും; ജിസാറ്റ് 11 ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായി

ദില്ലി: ഇന്റര്‍നെറ്റ് സേവനങ്ങള്‍ ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ തയ്യാറാക്കിയ ജിസാറ്റ് 11 ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായി. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎസ്ആര്‍ഒ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമുള്ളതാണ് ഈ ഉപഗ്രഹം. ആറ് ടണ്‍ ഭാരവും നാല് മീറ്റര്‍ നീളത്തിലുള്ള സൗരോര്‍ജ പാനലുകളുമുള്ള ഉപഗ്രഹം 500 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഉടന്‍ ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയിലേക്ക് കൊണ്ടുപോകും. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തുന്നതോടെ ഇന്ത്യയിലെ വാര്‍ത്താവിനിമയ രംഗം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും.

ഗ്രാമങ്ങളിലേക്കുള്ള ഇന്റര്‍നെറ്റ് വിതരണശൃംഖലയുടെ വ്യാപനമാണ് ഉപഗ്രഹം പ്രധാനമായും ലക്്ഷ്യമിടുന്നത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ള ഫ്രഞ്ച് എരിയന്‍-5 റോക്കറ്റ് ജിസാറ്റ് 11 നെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top