പാര്‍വതി പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാള്‍; അഭിപ്രായങ്ങളെ അസഭ്യംകൊണ്ട് നേരിടുന്നത് മര്യാദയല്ലെന്ന് മുരളിഗോപി

മ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടനും സംവിധായകനുമായ മുരളിഗോപി.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി. ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണെന്ന് മുരളിഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍ ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കുമെന്നും മുരളിഗോപി പ്രതികരിച്ചു.

ഏറെ നാളുകളായി മമ്മൂട്ടിയും കസബയും പാര്‍വതിയുമെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പാര്‍വതിയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

പാര്‍വതിയോടുള്ള ദേഷ്യത്തില്‍ നടി അഭിനയിച്ച മുഴുവന്‍ സിനിമകളും ബഹിഷ്‌കരിച്ചുകൊണ്ടാണ് മമ്മൂട്ടി ആരാധകര്‍ പ്രതിഷേധം അറിയിക്കുന്നത്.

പാര്‍വതി-പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്‌റ്റോറിയിലെ ഗാനത്തിനെതിരെയുളള ആരാധകരുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇഷ്ടമായില്ല എന്ന അര്‍ത്ഥത്തില്‍ യൂട്യൂബില്‍ ഈ പാട്ടിന് പ്രേക്ഷകര്‍ നല്‍കിയ ഡിസ്‌ലൈക്കുകളുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top