പാലോട് മാലിന്യപ്ലാന്റ്: കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍ നടപടിയെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്: പാലോട് ഐഎംഎയുടെ മാലിന്യപ്ലാന്റ് സംബന്ധിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിശോധിച്ച് നടപടിയെടുക്കുമെന് മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് പറഞ്ഞു. കണ്ടെത്തിയ സ്ഥലം അതിന് അനുയോജ്യമാണോ എന്ന് പരിശോധിക്കും. അതേസമയം, മാലിന്യസംസ്‌ക്കരണ പ്ലാന്റ് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തെ രണ്ട് മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമായി മാറ്റാന്‍ ശ്രമം നടത്തേണ്ടെന്നും റവന്യു മന്ത്രി പറഞ്ഞു.

DONT MISS
Top