തമിഴകത്ത് ചര്‍ച്ചകള്‍ സജീവം; രജനീകാന്ത് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തമിഴ് താരം രജനീകാന്ത് ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ ചെന്നൈയിലെ വസിതിയിലായിരുന്നു കൂടിക്കാഴ്ച. ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിനും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു.

കരുണാനിധിയുടെ അനുഗ്രഹം തേടാനാണ് താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രജനീകാന്ത് പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച തനിക്ക് അദ്ദേഹത്തിന്റെ അനുഗ്രഹം ആവശ്യമാണ്. രാഷ്ട്രീയത്തില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് കരുണാനിധിയെന്നും താന്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നുവെന്നും രജനീകാന്ത് പറഞ്ഞു. കൂടിക്കാഴ്ചയില്‍ സന്തോഷവാനാണെന്നും രജനീകാന്ത് പറഞ്ഞു.

ഡിസംബര്‍ 31 നാണ് രജനി തന്റെ രാഷ്ട്രീയപ്രഖ്യാപനം നടത്തിയത്. താന്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്നും രജനി വ്യക്തമാക്കിയിരുന്നു.  രാഷ്ട്രീയ പ്രഖ്യാപനം നടത്തി ദിവസങ്ങള്‍
പിന്നിടുമ്പോഴാണ് രജനീകാന്തിന്റെ സന്ദര്‍ശനമെന്നതും ഏറെ പ്രാധാന്യമേറിയതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top