‘മനോഹരിയാണ് മായാനദി, അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം’; അഭിനന്ദനങ്ങളുമായി ആട് 2 സംവിധായകന്‍

ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയെ പ്രശംസിച്ച് ആട് 2 സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഫെയ്സ്ബുക്കിലൂടെയാണ് മിഥുന്‍ മായാനദിക്ക് ആശംസ നേര്‍ന്നത്.

മനോഹരിയാണ് മായാനദി മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഒാളങ്ങള്‍ക്ക്. അതിസ്വാഭാവികതയുടെ വറ്റാത്ത തെളിനീരുണ്ട് നിറയെ.  ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍ അടിത്തട്ടില്‍ എങ്ങും പ്രതിബിംബങ്ങള്‍ തീര്‍ക്കുന്നു. ചിത്രത്തെ ഓര്‍ത്ത് അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. മിഥുന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി മിഥുന്‍ സംവിധാനം ചെയ്ത ആട് 2 ഉം മായാനദിക്കൊപ്പം തിയേറ്ററുകളിലുണ്ട്. തന്റെ ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറി കൊണ്ടിരിക്കവെ മറ്റൊരു ചിത്രത്തിന് ആശംസ നല്‍കിയതിലൂടെ മിഥുന് സമൂഹമാധ്യമങ്ങള്‍ വഴി വലിയ കൈയടിയാണ് ലഭിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top