മതനിരപേക്ഷ വിദ്യാഭ്യാസത്തിന് ആഹ്വാനവുമായി എ.കെ.എസ്.ടി.യു. സമ്മേളനത്തിന് തുടക്കം

കാസര്‍ഗോഡ് : എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാര്‍ മുന്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് അംഗം. എം.നാരായണന്‍ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ വത്സന്‍ പിലിക്കോട് വിഷയം അവതരിപ്പിച്ചു. ഇന്ത്യന്‍ ദേശീയ ചരിത്രവും ദേശീയ കരിക്കുലവും സംഘപരിവാര്‍ ശക്തികള്‍ റഡ് ടെറര്‍(ചുവപ്പ് ഭീകരത) എന്ന സാങ്കല്പിക പ്രതിശാവലതു വളച്ചൊടിച്ച വര്‍ഗീയ തീവ്രവാദം വിദ്യാഭ്യാസ രംഗത്തെ അടിച്ചേല്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാര്‍ ജില്ലാ പ്രസിഡണ്ട് പി.രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു,സെക്രട്ടറി കെ.വിനോദ് കുമാര്‍,എ.സജയന്‍, എ.ജയന്‍ നീലേശ്വരം, വിനയന്‍ കല്ലത്ത്, വി.ഹേമചന്ദ്രന്‍, ടി.എ.അജയകുമാര്‍, ഒ.രാജേഷ്‌കുമാര്‍,രാജീവന്‍ എം.ടി, പത്മനാഭന്‍ കെ, സുനില്‍ കുമാര്‍ കരിച്ചേരി,എന്നിവര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top