സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കി; കൃത്യസമയത്തെത്തി ജീവനക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയതോടെ കൃത്യസമയത്ത് ജോലിക്കെത്തി ജീവനക്കാര്‍. 4497 ജീവനക്കാരില്‍ രാവിലെ 10:15നകം ഹാജര്‍ രേഖപ്പെടുത്തിയത് 3050 പേര്‍. 946 പേര്‍ വൈകി ഹാജര്‍ രേഖപ്പെടുത്തിയപ്പോള്‍ 501 പേര്‍ ഹാജര്‍ രേഖപ്പെടുത്തിയില്ല. കഴിഞ്ഞ ഡിസംബര്‍ 28ന് കൃത്യസമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 1047 പേരായിരുന്നു. 2150 പേര്‍ വൈകിയാണ് അന്ന് പഞ്ച് ചെയ്തത്.

ഇന്ന് മുതലാണ് സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് നിര്‍ബന്ധമായത്.സെക്രട്ടേറിയറ്റ് ജീവനക്കാരെ സംബന്ധിച്ച് ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ജീവനക്കാരുടെ അച്ചടക്കവും ജോലിയിലെ കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും പഞ്ചിംഗ് നിര്‍ബന്ധമാക്കാന്‍ എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനമെടുത്തത്.

കൃത്യസമയം പാലിക്കാത്ത സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഇനി ശമ്പളവും ലീവും നഷ്ടമാകും. മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരുദിവസം ലീവായി രേഖപ്പെടുത്തും. ബയോ മെട്രിക് കാര്‍ഡ് മെഷിനില്‍ കാണിച്ച് വിരലുപയോഗിച്ചാണ് പഞ്ച് ചെയ്യേണ്ടത്. ജോലി സമയത്തിനും ചെറിയ മാറ്റം ഉണ്ട്. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയാണ് ജോലി സമയം. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് പഞ്ചിംഗ് ബാധകം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top