അരങ്ങിലെ വിസ്മയമായി അമ്മക്കടം

കാസര്‍ഗോഡ് : അടുക്കളയില്‍ മാത്രമല്ല അരങ്ങത്തും തങ്ങള്‍ക്ക് കൈയ്യടി നേടാനാകുമെന്ന് തെളിയിച്ച് രാവണേശ്വരത്തെ പെണ്‍കൂട്ടായ്മ .രാവണേശ്വരം സെന്‍ട്രല്‍ യൂത്ത് ക്ലബ്ബിന്റെ ഇരുത്തിയഞ്ചാം വാര്‍ഷിക സമാപന പരിപാടിയില്‍ അമ്മക്കടം എന്ന പെണ്‍നാടകം അരങ്ങിലെ വിസ്മയമായി.

വീട്ടുകാര്യങ്ങളും ഭരണനിര്‍വ്വഹണവും തുടങ്ങിയ കാര്യങ്ങള്‍ മാത്രമല്ല അമേച്ചര്‍ നാടകവും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് രാവണേശ്വരത്തെ ഒരു കൂട്ടം വീട്ടമ്മമാര്‍. പെറ്റമ്മയെപ്പോലും വൃദ്ധമന്ദിരത്തിലെത്തിക്കാന്‍ മത്സരിക്കുന്ന മക്കളുള്ള ഇന്നിന്റെ മായാലോകത്തെ അമ്മയുടെ കഥ പറയുന്ന അമ്മക്കടം എന്ന നാടകം അവതരിപ്പിച്ചാണ് ഏഴു പേരടങ്ങുന്ന ഈ നാട്ടിലെ താരങ്ങള്‍ പ്രേക്ഷകരുടെ കൈയടി നേടിയത്.

ഉറവ വറ്റാത്ത വാല്‍സല്യത്തിന്റെയും, കറ കളഞ്ഞ സ്‌റ്റേ ഹത്തിന്റെയും തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത നന്മയുടെ ഉത്തരം കിട്ടാത്ത കടംകഥ തന്നെയാണ് അമ്മ എന്ന് ചന്ദ്രാവതി വേലായുധന്‍, കാര്‍ത്യായനി രാധാകൃഷ്ണന്‍ ,ബാലാമണി കാമരാജന്‍, ശാന്തകമാരി സുകുമാരന്‍, ഭവാനി ബാലകൃഷ്ണന്‍, രമണി കുഞ്ഞിരാമന്‍, അംബിക ഗംഗാധരന്‍, എന്നീ അഭിനേത്രികള്‍ അരങ്ങത്ത് തെളിയിച്ചു.ജയചന്ദ്രന്‍ കോട്ടക്കൊച്ചി സംവിധാനം നിര്‍വ്വഹിച്ച ഈ പെണ്‍നാടകം നാടകാ സ്വാദകരുടെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതായി .

DONT MISS
Top