കാസര്‍ഗോഡ് ഡി.വൈ.എഫ്.ഐ പുതുവത്സരാഘോഷം

കാസര്‍ഗോഡ് : പഴയതിനെ യാത്രയാക്കാനും പുതിയതിനെ സ്വാഗതം ചെയ്യാനുമുള്ള മണിമുഴക്കമാണ് ഓരോ പുതുവത്സരത്തിലുമുള്ളത് മാറ്റത്തിന്റെ പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ രാജ്യത്തിന് കാവല്‍ നില്‍ക്കാന്‍ ഞങ്ങള്‍ സന്നധമാണെന്ന് പുതുവത്സരത്തിന്റെ തുടക്കം കുറിച്ച് ഡി.വൈ,എഫ്.ഐ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് പ്രതിജ്ഞ ചെയ്തു.

ബ്ലോക്ക് സെക്രട്ടറി പി.കെ.നിശാന്ത് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, പി. അപ്പുക്കുട്ടന്‍, കെ.രാജ്‌മോഹന്‍, അരവിന്ദന്‍ മാണിക്കോത്ത്, ശിവജി വെള്ളിക്കോത്ത്, കെ.സബീഷ്, രതീഷ് നെല്ലിക്കാട്ട്, പ്രിയേഷ് കാഞ്ഞങ്ങാട്, വി.പി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

DONT MISS
Top