അമ്മയുടെ വിശ്വസ്തരുടെ വോട്ട് ഒരു പുതുമുഖക്കാരനും കിട്ടില്ല; രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ തള്ളി ടിവി ദിനകരന്‍

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് പിന്നാലെ എഐഎഡിഎംകെ വിമത വിഭാഗം നേതാവ് ടിവി ദിനകരനും രംഗത്ത്. ജയലളിതക്ക് പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അമ്മയുടെ വിശ്വസ്തരുടെ വോട്ട് നേടാന്‍ ഒരു പുതുമുഖക്കാരനുമാവില്ലെന്നും ദിനകരന്‍ പ്രതികരിച്ചു.

തമിഴ്മക്കള്‍ക്ക് ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളുവെന്നും അവര്‍ക്ക് പകരമാകാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും എഐഎഡിഎംകെ വിമത വിഭാഗം നേതാവ് പറഞ്ഞു.

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. ബാക്കിയെല്ലാം മാധ്യമങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ പ്രതികരിച്ചിരുന്നു. രരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ രജനീകാന്ത് നിരക്ഷരനാണെന്നും എന്നാല്‍ തമിഴ്ജനത വിവരമുള്ളവരാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീകാന്ത് മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതിനു ശേഷം വിഷയത്തില്‍ താന്‍ പ്രതികരിക്കാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

DONT MISS
Top