കാലങ്ങളായി തരിശായി കിടന്ന പാടത്ത് പൊന്ന് വിളയിക്കാന്‍ അഴിക്കോടന്‍ ക്ലബ്ബ്

കാസര്‍ഗോഡ് : കാലങ്ങളായി തരിശായി കിടക്കുന്ന ബല്ല വയലില്‍ പൊന്ന് വിളയിക്കാനായി അഴിക്കോടന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുന്നു. കാഞ്ഞങ്ങാടിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ തനതായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ബല്ല അഴിക്കോടന്‍ ക്ലബ് പ്രവര്‍ത്തകരാണ് 90 നെല്‍വിത്തിറക്കി കൃഷി ചെയ്യാനിറങ്ങുന്നത്.

നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഇ.വി.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ എന്‍.ഉണ്ണിക്കൃഷ്ണന്‍, കെ.ബാലകൃഷ്ണന്‍, രതീഷ് ബല്ല, വില്ലേജ് ഓഫീസര്‍ സജിന്‍, വിനു അടമ്പില്‍, പി.ഗോപാലന്‍, പാടശേഖരം സെക്രട്ടറി പി.എന്‍.മുരളി, എ.വി.വിനയന്‍, എ.വി.പ്രദീപ്, സുജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

DONT MISS
Top