അല്‍മായ സംഘടനകളുടെ എതിര്‍പ്പിനെതുടര്‍ന്ന് വൈദിക സമിതി യോഗം പകുതിയില്‍ ഉപേക്ഷിച്ചു; ജോര്‍ജ് ആലഞ്ചേരിയെ പൊതുപരിപാടികള്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം വൈദികര്‍


ജോര്‍ജ്ജ് ആലഞ്ചേരി തല്‍സ്ഥാനം രാജിവച്ചില്ലെങ്കില്‍ തങ്ങള്‍ രാജിവയ്ക്കുമെന്ന് സഹായ മെത്രന്മാര്‍ ഭീഷണി മുഴക്കിയതോടെ ഏവരും സാകൂതം വീക്ഷിച്ച വൈദിക സമിതി യോഗം പകുതിക്ക് വച്ച് ഉപേക്ഷിച്ചു. വൈദിക സമ്മേളനത്തില്‍ വച്ച് രാജി പ്രഖ്യാപിക്കുമെന്നാണ് സഹായ മെത്രാന്മാരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ചിലര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കുവേണ്ടി സംസാരിച്ചതും ശ്രദ്ധേയമായി.

സഭയുടെ ഭൂമിവിറ്റ് കുരുക്കിലായ ആലഞ്ചേരിക്കുവേണ്ടി ചില അല്‍മായ സംഘടനകള്‍ രംഗത്തെത്തി. കര്‍ദ്ദിനാളിനെ ഒറ്റപ്പെടുത്തി അക്രമിക്കാന്‍ അനുവദിക്കില്ല എന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ കാത്തലിക് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ എതിര്‍പ്പനേത്തുടര്‍ന്നാണ് വൈദിക സമ്മേളനം ഉപേക്ഷിക്കാന്‍ തീരുമാനച്ചത്. പ്രശ്‌നം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സഹായ മെത്രാനും അങ്കമാലി രൂപതയുടെ വികാരി ജനറലുമായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനോട് ഇവര്‍ ആവശ്യപ്പെട്ടു.

ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദ്ദിനാളിന്റെ വാദങ്ങളെ തള്ളി എടയന്ത്രത്ത് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അതിരൂപതയുടെ ഭൂമി വിറ്റത് കാനോനിക സമിതികള്‍ അറിയാതെയാണ്. സഭയുടെ സ്വന്തമായ ഭൂമികള്‍ വില്‍ക്കുന്നതില്‍ സുതാര്യത ഉണ്ടായിരുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഭൂമി വില്‍പനയ്ക്ക് ശേഷം അതിരൂപതയുടെ കടം ഗണ്യമായി വര്‍ദ്ധിച്ചു. അതിരൂപതയുടെ കീഴിലുള്ള എല്ലാ വൈദികര്‍ക്കുമായാണ് സര്‍ക്കുലര്‍ അയച്ചത്.

അതിനിടയില്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി ഒരു വിഭാഗം വൈദികര്‍ രംഗത്ത് വന്നു. അനീതി കണ്ടിട്ട് നോക്കിയിരിക്കാനാകുന്നില്ലെന്ന് ഒരു വൈദിക സമിതി അംഗം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top