“എനിക്കുവേണ്ടി സംസാരിക്കാന്‍ ഞാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല”, പാര്‍വതിയെ ആക്രമിക്കുന്ന ആരാധകക്കൂട്ടത്തെ തള്ളി മമ്മൂട്ടി

മമ്മൂട്ടി

കോഴിക്കോട്: പാര്‍വതിക്കെതിരെ ആരാധകക്കൂട്ടം സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതിനെ മമ്മൂട്ടി അവസാനം തള്ളിപ്പറഞ്ഞു. ഇത്രനാള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്ന മമ്മൂട്ടി താന്‍ വിദേശയാത്രയിലായിരുന്നുവെന്നാണ് പറയുന്നത്.

തനിക്കുവേണ്ടി സംസാരിക്കുവാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. പാര്‍വതിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം പോലതന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യവും. കസബ വിമര്‍ശനം ഉണ്ടായപ്പോള്‍ത്തന്നെ പാര്‍വതി ബന്ധപ്പെട്ടിരുന്നതായും സംഗതി വിവാദത്തിലേക്ക് പോകുമെന്ന് മനസിലായെന്നും മമ്മൂട്ടി സൂചിപ്പിച്ചു.

അര്‍ത്ഥവത്തായ സംവാദങ്ങളാണ് വേണ്ടത്. അല്ലാതെ വിവാദങ്ങളല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ ഒരു മമ്മൂട്ടി ആരാധകന്‍ പാര്‍വതിയെ അസഭ്യം പറഞ്ഞതിന് അറസ്റ്റിലായിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ മമ്മൂട്ടി തയാറായിരുന്നില്ല. എന്നാല്‍ മമ്മൂട്ടി ഈ താരാരാധനയില്‍ ഭ്രാന്തുപിടിച്ച സൈബര്‍ അക്രമിക്കൂട്ടത്തെ തള്ളിപ്പറയാത്തത് എന്തെന്നും ചോദ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മലയാളത്തിന്റെ മെഗാതാരം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്.

DONT MISS
Top