നടുവിരല്‍ ഇമോജി നിരോധിക്കണം; വാട്‌സ് ആപ്പിന് നോട്ടീസ്

വാട്‌സാപ്പില്‍ ഉപയോഗിച്ചു വരുന്ന നടുവിരല്‍ ഇമോജി നിരോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗുര്‍മീത് സിംഗ് നോട്ടീസ് അയച്ചു. വാട്‌സ് ആപ്പില്‍ ഉപയോഗിച്ചു വരുന്ന നടുവിരല്‍ ഇമോജി സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടിരിക്കുന്നത്.

നടുവിരല്‍ ഇമോജf അശ്ലീലമാണെന്നും ആഭാസം നിറഞ്ഞതാണെന്നുമാണ് ഗുര്‍മീതിന്റെ വാദം. സ്ത്രീകളെ മോശമായി ചിത്രീകരിക്കാനാണ് നടുവിരല്‍ ഇമോജി ഉപയോഗിക്കുന്നതെന്നും ഗുര്‍മീത് ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടനയിലെ 509, 354 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടുവിരല്‍ ഇമോജി നീക്കം ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ വാട്‌സ് ആപ്പില്‍ നിന്നും ഇമോജി നീക്കണം എന്നാണ് ഗുര്‍മീതിന്റെ ആവശ്യം.

DONT MISS
Top