ഫാന്‍സിന്റെ തെറിവിളി മമ്മൂട്ടിക്ക് നെഗറ്റിവിറ്റി ഉണ്ടാക്കും: തുറന്നടിച്ച് ആഷിഖ് അബു


ആരാധകരുടെ തെറിവിളി മമ്മൂട്ടിക്ക് നെഗറ്റിവിറ്റി ഉണ്ടാക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. അടുത്തിടെ നടി പാര്‍വതിക്കെതിരായ ഫാന്‍സുകാരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഷിഖിന്റെ പ്രതികരണം. ഇപ്പോഴത്തെ വിവാദങ്ങളില്‍ മമ്മൂട്ടി വേദനിക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്. വ്യക്തിപരമായി അടുത്തറിയാവുന്ന മമ്മൂക്ക് സ്ത്രകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന ആളാണ്. ആഷിഖ് അബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു ആഷിഖ് അബു.

മായാനദിയുടെ വിജയത്തിന്റെയും അതിനെതിരെ നടക്കുന്ന പ്രചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ആഷിഖ് ആബുവുമായുള്ള അഭിമുഖം. ഫാന്‍സുകാരായ പ്രേക്ഷകര്‍ ദയവുചെയ്ത് മായാനദി കാണരുതെന്ന് ആഷിഖ് അബു അഭിപ്രായപ്പെട്ടു. ഇത് ഫാന്‍സുകാര്‍ക്ക് വേണ്ടിയുള്ള സിനിമയല്ലെന്നും ആഷിഖ് അബു പറഞ്ഞു.

ക്ലോസ് എന്‍കൗണ്ടര്‍ വെള്ളിയാഴ്ച രാത്രി 7.30 റിപ്പോര്‍ട്ടര്‍ ചാനലില്‍ കാണാം. കസബ സിനിമയ്‌ക്കെതിരായ പ്രസ്താവനയെ തുടര്‍ന്ന് നടി പാര്‍വതിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം, അതില്‍ സിനിമാ മേഖലയില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആഷിഖ് അബു പ്രതികരിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top