ഒഎല്‍എക്‌സിലൂടെ കാര്‍ വില്‍പ്പനയ്ക്ക് വെച്ചു; വില്‍ക്കാനായി പോയ യുവാവിനെ കാണാതായി


കുമാര്‍ അജിതാബ്‌

ബംഗളുരു: ഒല്‍എക്‌സിലൂടെ കാര്‍ വില്‍പ്പനയ്ക്ക്‌വെച്ച് അത് നല്‍കാനായി പോയ യുവാവിനെ കാണാതായി. ബംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കുമാര്‍ അജിതാബിനെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണിതായിരിക്കുന്നത്.

ഒഎല്‍എക്‌സിലൂടെ കാര്‍ വില്‍പ്പനയ്ക്ക് വെച്ച യുവാവ് കാറുമായി അത് കൈമാറാനായിരുന്നു പോയത്. എന്നാല്‍ പിന്നീട് യുവാവ് തിരിച്ചുവന്നിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. ഡിസംബര്‍ 18 ന് വൈകുന്നേരം 6.30 തോടെയാണ് യുവാവ് താമസ്ഥലത്തു നിന്നും പോയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

യുവാവിനെ കാണാതായതായി സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചു വരികയാണ്. 6.30 ന് പുറത്തുപോയ അജിതാബിന്റെ വാട്‌സ് ആപ്പ് 7.10 വരെ ആക്റ്റീവായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനുശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫാക്കിയിരിക്കുന്നത്. അജ്താബിന്റെ വാഹനം ആ സമയങ്ങലില്‍ ഗുന്‍ഞ്ചൂരിലൂടെ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തി.

ഇന്ത്യന്‍ ഇസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എംബിഎ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അജിതാബ്. പഠനത്തിനാവശ്യമായ പണം തണ്ടെത്താനാണ് അജിതാബ് തന്റെ കാര്‍ വില്‍ക്കാന്‍ ഒരുങ്ങിയത്. അജിതാബിന്റെ കാര്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അജിതാബിനെയും കാറിനെയും അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.

DONT MISS
Top