ജിയോയുടെ വഴിയേ വോഡഫോണും; 198 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചു

ജിയോ പുതുവര്‍ഷ സമ്മാനമായി ഉപഭോക്താക്കള്‍ക്ക് നല്‍കിയ പ്ലാന്‍ അത്യാകര്‍ഷകമായിരുന്നു. 199 രൂപയ്ക്കും 299 രൂപയ്ക്കുമായിരുന്നു ആ പ്ലാനുകള്‍. എന്നാല്‍ ഇതേ വഴിയില്‍ സഞ്ചരിക്കുകയാണ് ഇപ്പോള്‍ വോഡാഫോണും.

പുതുവര്‍ഷ ഓഫര്‍ എന്ന ലേബലില്‍ തന്നെയാണ് വോഡാഫോണിന്റെ പുതിയ ഓഫറും വന്നിരിക്കുന്നത്. 198 രൂപയ്ക്ക് 4ജി ഡേറ്റയും വിളികളും. ദിവസേന ഒരു ജിബിയാണ് ലഭിക്കുക. പരിധിയില്ലാത്ത കോളുകളും ലഭിക്കും.

റോമിംഗിലും ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. പ്രതിദിനം 100 എസ്എംഎസും ഓഫറില്‍ ലഭ്യമാണ്. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ പ്രയോജനപ്പെടുത്താനാകുന്നത്.

എന്നാല്‍ ജിയോ 199 രൂപയ്ക്ക് 1.2ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും എസ്എംഎസും നല്‍കുന്ന ഓഫറാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനോട് സമാനതയുള്ള ഓഫറാണ് വോഡാഫോണിന്റേതും.

DONT MISS
Top