രാജസ്ഥാനിലെ ബസ് അപകടം: ബസ് ഓടിച്ചത് 16 വയസുകാരന്‍

അപകടത്തില്‍പ്പെട്ട ബസ് ഉയര്‍ത്താനുള്ള ശ്രമം

ജയ്പൂര്‍: രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് ഓടിച്ചിരുന്നത് 16 വയസുകാരനെന്ന് റിപ്പോര്‍ട്ടുകള്‍. ബസില്‍ കണ്‍ടക്ടറായി ജോലി ചെയ്തിരുന്ന കൗമാരക്കാരനാണ് അപകടസമയത്ത് ബസ് ഓടിച്ചിരുന്നതെന്നും അമിതവേഗതയെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തനിക്ക് ഉറങ്ങാനായി  ബസില്‍ കണ്‍ടക്ടറായിരുന്ന 16 വയസുകാരനെ ഡ്രൈവര്‍ വണ്ടിയോടിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഇരുവരും മരിച്ചിരുന്നു.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. രാജസ്ഥാനിലെ സവായ് മധേപൂര്‍ ദുബിയില്‍ ഇന്ന് രാവിലെലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top