ഓഖി: കണ്ണൂരിൽനിന്നു ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഫയല്‍ ചിത്രം

കണ്ണൂർ: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ബേപ്പൂരിൽ നിന്നുള്ള തെരച്ചിൽ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം അഴിക്കൽ ഹാർബറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് ഒരു മൃതദേഹം കൂടി കിട്ടിയതോടെ ഓഖി ചുഴലി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി.

കാണാതായ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം തലശേരിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

DONT MISS
Top