എതിരാളികളെപ്പറ്റിയല്ല സ്വന്തം കളി മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാണ് ചിന്തയെന്ന് ബെര്‍ബറ്റോവ്

ബെര്‍ബറ്റോവ് (ഫയല്‍)

കൊച്ചി: മറ്റ് ടീമുകളുടെ കളി എങ്ങനെയുണ്ടെന്നതിലല്ല സ്വന്തം കളി എത്രത്തോളം മെച്ചപ്പെടുത്താമെന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ദിമിതര്‍ ബെര്‍ബറ്റോവ്. ടൂര്‍ണമെന്റിലെ മറ്റു ടീമുകളെ കുറിച്ചു ചോദ്യത്തോടായിരുന്നു ബെര്‍ബറ്റോവിന്റെ പ്രതികരണം. കൊച്ചിയിലെ അടുത്ത കളി മുതല്‍ ടീമില്‍ സജീവമാകാനാണ് ആഗ്രഹമെന്നും ബെര്‍ബറ്റോവ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബെര്‍ബറ്റോവ്.

മറ്റു ടീമുകള്‍ എങ്ങനെ കളിക്കുന്നു എന്നതിലല്ല സ്വന്തം കളിയിലാണ് തങ്ങളുടെ ശ്രദ്ധ. എവിടെയൊക്കെ നമുക്ക് മെച്ചപ്പെടുത്താനുണ്ട്, എവിടെയൊക്കെയാണ് കൂടുതല്‍ അധ്വാനിക്കേണ്ടത്, എങ്ങനെ പിഴവുകള്‍ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. പരുക്കിനെ തുടര്‍ന്ന് വിട്ടുനിന്ന താന്‍ കൊച്ചിയിലെ അടുത്ത കളി മുതല്‍ ടീമില്‍ സജീവമാകാനാണ് ആഗ്രഹിക്കുന്നതെന്നും ബെര്‍ബറ്റോവ് പറഞ്ഞു.

പരുക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഡോക്ടറോട് ചോദിക്കണമെന്നായിരുന്നു ബെര്‍ബയുടെ ആദ്യ പ്രതികരണം. താന്‍ എപ്പോഴും ഫുട്‌ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും എത്രയും വേഗത്തില്‍ കളത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബള്‍ഗേറിയന്‍ താരം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top