കന്നിയോട്ടത്തില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടു; യുഎസില്‍ മൂന്ന് മരണം

അപകടദൃശ്യം

വാഷിങ്ടണ്‍: ഉദ്ഘാടനയാത്രയ്ക്കിടെ ട്രെയിന്‍ പാളം തെറ്റി മൂന്ന് പേര്‍ മരിച്ചു. അമേരിക്കയിലെ വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടിയിലാണ് അപകടമുണ്ടായത്.

സിയാറ്റില്‍ നിന്നും പോര്‍ട്ട്ലാന്‍ഡിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍ പെട്ടത്.  ഉദ്ഘാടന ഓട്ടം നടത്തിയ ട്രെയിന്‍ മേല്‍പ്പാലത്തിലെ പാളത്തില്‍ നിന്ന് തെന്നി താഴെ ഹൈവേയിലേക്ക് പതിക്കുകയായിരുന്നു.

ട്രെയിനിന്റെ 13 ബോഗികള്‍ പാളം തെറ്റി അഞ്ചാം നമ്പര്‍ ഹെെവേയിലേക്ക് പതിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന രണ്ട് ലോറി ഉള്‍പ്പെടെ ഏഴ് വാഹനങ്ങളുടെ മേലാണ് ട്രെയിന്‍ പതിച്ചത്.  മരിച്ചവരെല്ലാം ട്രെയിന്‍ യാത്രക്കാരാണെന്നാണ് സൂചന.

DONT MISS
Top