ഭവനം അഗ്‌നിവിഴുങ്ങിയ കുടുംബത്തിന് സാന്ത്വനമായി ജനകീയ കൂട്ടായ്മ

കാസര്‍ഗോഡ് : കഴിഞ്ഞ മാസം കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ ഉണ്ടായ അഗ്‌നിബാധയില്‍ വീടും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ട രമാഭായിക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി നാട്ടുകാരുടെ സ്‌നേഹകൂട്ടായ്മ രൂപീകരിച്ച പ്രവര്‍ത്തനം തുടങ്ങി.

കഴിഞ്ഞ ദിവസം കുശാല്‍നഗറില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മ വാര്‍ഡ് കൗണ്‍സിലര്‍ സവിതാ കുമാരി ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ കെ.പി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍ സന്തോഷ് കുശാല്‍നഗര്‍, നാരായണന്‍ .എ.പാലാട്ട് ഇബ്രാഹിം ഹാജി. ശിവദത്ത്, ശ്രീഹരി കടിക്കാല്‍, പവിത്രന്‍കൊവ്വല്‍, സലാം കടിക്കാല്‍, സുരാജ് കൊവല്‍ ,നിയാസ് ഹോസ്ദുദുര്‍ഗ് തുടങ്ങിയവര്‍ സംസാരിച്ചു.

DONT MISS
Top