കളക്ടറുടെ താലൂക്ക് പരാതി പരിഹാര അദാലത്ത്: കാസര്‍ഗോഡ് ലഭിച്ചത് 121 അപേക്ഷകള്‍

കാസര്‍ഗോഡ്:  ജില്ലാ കളക്ടര്‍ നടത്തിയ കാസര്‍ഗോഡ് താലൂക്ക്തല അദാലത്തില്‍ മൊത്തം 121 പരാതികള്‍ സ്വീകരിച്ചു. കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു  നടത്തിയ പരാതി പരിഹാരഅദാലത്തിലാണ് വിവിധ വകുപ്പുകളിലായി ഇത്രയും പരാതികള്‍ സ്വീകരിച്ചത്. ജില്ലയില്‍ ഈ വര്‍ഷം നടത്തിയ മൂന്നാമത്തെ താലൂക്ക്തല അദാലത്തായിരുന്നു കാസര്‍ഗോഡ് നടന്നത്.

ഇന്നലെ മാത്രം ലഭിച്ചത് 53 പരാതികളാണ്. ഇതില്‍ 51 അപേക്ഷകള്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. 68 പരാതികള്‍ ഈ മാസം 11 വരെ വരെ ലഭിച്ചിരുന്നു. അതില്‍ 62 അപേക്ഷകള്‍ റവന്യൂ വകുപ്പുമായും ആറെണ്ണം മറ്റു വകുപ്പുകളുമായും ബന്ധപ്പെട്ടതായിരുന്നു. അങ്ങനെ മൊത്തം 121 പരാതികളാണ് പരിഗണിച്ചത്. ഭൂരിഭാഗം പരാതികളിലും പരിഹാരമുണ്ടാക്കി. ബാക്കിയുള്ളത് നടപടികള്‍ക്കായി വിവിധവകുപ്പുകള്‍ക്ക് കൈമാറി.

കാസര്‍ഗോഡ് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, എഡിഎം എന്‍ ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍) കെ രവികുമാര്‍, തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

DONT MISS
Top