ലോകക്ലബ്ബ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്; റയലിന് എതിരാളി ഗ്രമിയോ


ലോകക്ലബ്ബ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ന് റയല്‍ മാഡ്രിഡ് കോണ്‍കാ കാഫ് ചാമ്പ്യന്മാരായ ബ്രസീലിയന്‍ ക്ലബ്ബ് ഗ്രമിയോയെ നേരിടും. സ്പാനിഷ് ലീഗ് കിരീടം, സ്പാനിഷ് സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യുവേഫാ സൂപ്പര്‍ കപ്പ് എന്നിവനേടിയ റയലിന് ലോകക്ലബ്ബ് കിരീടവും കൂടി നേടി ലോകാധിപത്യം ഉറപ്പിക്കേണ്ടതുണ്ട്.

അബുദാബിയിലെ അല്‍ ജസീറയെ തോല്‍പ്പിച്ചാണ് റയല്‍ ഫൈനലില്‍ എത്തിയിട്ടുള്ളത്. ഗ്രെമിയോ മെക്‌സിക്കന്‍ ക്ലബ്ബായ പച്ചൂക്കയെ തോല്‍പ്പിച്ചാണ് കലാശപ്പോരിന് അര്‍ഹത നേടിയത്. ബ്രസീലിലെ മികച്ച ക്ലബ്ബുകളിലൊന്നാണ് ഗ്രമിയോ. ബ്രസീല്‍ ദേശീയ ടീമിലെ ആര്‍ത്തൂര്‍, ലൂയാന്‍ എന്നിവര്‍ ഗ്രമിയോയുടെ കളിക്കാരാണ്. കഴിഞ്ഞ സീസണില്‍ റയല്‍ മികച്ച ഫോമിലായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. സ്പാനിഷ് ലീഗില്‍ ബാഴ്‌സയെക്കാള്‍ എട്ടുപോയിന്റ് താഴെയാണ്. ബാലന്‍ ഡി ഓര്‍ നേടിയ റൊണാള്‍ഡോയും ഫോമിലേക്ക് വന്നിട്ടില്ല.

സെമിയില്‍ അല്‍ ജസീറയോടെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ടു ഗോള്‍ തിരിച്ചടിച്ച് അവര്‍ മത്സരം കൈപ്പിടിയിലൊതുക്കിയത്. ഒട്ടും അനായാസമായിരുന്നില്ല മത്സരം. അതിനാല്‍ ഗ്രമിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ അവര്‍ക്ക് എത്രമാത്രം കഴിയുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top