അതിശയിപ്പിക്കാന്‍ സ്പില്‍ബര്‍ഗ് വീണ്ടും; ‘ഒയാസിസിലേക്ക്’ വഴിതുറന്ന് റെഡി പ്ലെയര്‍ വണ്‍


വിഖ്യാത സംവിധായകന്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് പുതിയ ചിത്രവുമായി എത്തുന്നു. റെഡി പ്ലെയര്‍ വണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രേക്ഷകരെ വിസ്മയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.

വിര്‍ച്വര്‍ റിയാലിറ്റിയുടെ അത്ഭുതലോകം പ്രേക്ഷകര്‍ക്കായി തുറക്കുന്ന ചിത്രം ഒയാസിസ് എന്ന വിസ്മയ ലോകത്തേക്കുള്ള വാതിലാണ്. സിനിമകളില്‍ അത്ഭുതം സൃഷ്ടിക്കുന്ന സ്പില്‍ബര്‍ഗ് ഇത്തവണയും പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നാണ് ട്രെയിലര്‍ വിരല്‍ചൂണ്ടുന്നത്.

ഏണസ്റ്റ് ക്ലിനെയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രമൊരുക്കുന്നത്. ട്രെയിലര്‍ ഇതിനോടകം പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top