ജുറാസിക് വേള്‍ഡ് രണ്ടാം ഭാഗം ട്രെയിലറെത്തി; നഷ്ട സാമ്രാജ്യം തിരിച്ചുപിടിക്കുമോ?

രണ്ടുവര്‍ഷം മുമ്പ് പ്രേക്ഷകരെ ത്രസിപ്പിച്ച് വിജയം നേടിയ ജുറാസിക് വേള്‍ഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു. ചിത്രത്തിന്റെ പുറത്തുവന്ന ട്രെയിലര്‍ ആരിലും ആകാംഷജനിപ്പിക്കുന്നതാണ്. ഒന്നാം ഭാഗത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്പാറ്റ് ഈ ഭാഗത്തിലും മുഖ്യ വേഷം കൈകാര്യം ചെയ്യുന്നു.

ഒന്നാം ഭാഗത്തില്‍ ജുറാസിക് വേള്‍ഡും അതിന്റെ തകര്‍ച്ചയുമായിരുന്നു വിഷയമായിരുന്നത്. പാര്‍ക്കിന്റെ ഉടമസ്ഥനായി വെള്ളിത്തിരയിലെത്തിയതാകട്ടെ ഇന്ത്യയുടെ സ്വന്തം നടന്‍ ഇര്‍ഫാന്‍ ഖാനും. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഇര്‍ഫാനെ ഉള്‍പ്പെടുത്താനാകുന്ന രീതിയിലല്ല ഒന്നാം ഭാഗം അവസാനിച്ചത് എന്നത് ഇന്ത്യന്‍ പ്രേക്ഷകരുടെ നഷ്ടമാണെന്ന് ട്രെയിലര്‍ കാണുമ്പോള്‍ തോന്നാം.

ഒന്നാം ഭാഗത്തില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്ത ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവല്‍, ടോബി എന്നിവര്‍ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നു. 2018 ജൂണ്‍ 22നാണ് റിലീസ്.

DONT MISS
Top