ഓഖി ദുരിതം: ജില്ലയിലെ ധനസഹായ വിതരണം ഇന്ന് പൂര്‍ത്തീകരിക്കും

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 4.40 കോടി രൂപ ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങി. ഒരാഴ്ചത്തേക്ക് ഒരു കുടുംബത്തിന് 2000 രൂപ വീതമാണ് നല്‍കുന്നത്.

ജില്ലയിലെ 22,000 കുടുംബങ്ങള്‍ക്കുള്ള തുകയാണ് വെള്ളിയാഴ്ച മുതല്‍ ബാങ്ക് അക്കൗണ്ട് വഴി നല്‍കിത്തുടങ്ങിയത്. തുക അനുവദിച്ച വെള്ളിയാഴ്ച വൈകിട്ടുതന്നെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വഴി തുക വിതരണം ആരംഭിച്ചു. ധനസഹായ വിതരണം ഇന്ന് പൂര്‍ത്തീകരിക്കും.

നിലവില്‍ 13 മത്സ്യഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്ക് രണ്ടു കോടി രൂപയോളം അക്കൗണ്ടിലൂടെ കൈമാറിക്കഴിഞ്ഞതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സിപി അനിരുദ്ധന്‍ വ്യക്തമാക്കി.

DONT MISS
Top