62 നില കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിക്കിടന്നുള്ള സാഹസിക പ്രകടനത്തിനിടെ യുവാവ് താഴെ വീണു മരിച്ചു

വൂ യോങ്‌നിങ്

ചൈന: ചൈനയുടെ സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്‌നിങ്  സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. മതിയായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഇല്ലാതെ 62 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും പുള്‍അപ്പ് എടുക്കവെ താഴെ വീണു മരിക്കുകയായിരുന്നു.

സാഹസിക വീഡിയോ ചിത്രീകരിക്കാനായി യോങ്‌നിങ് തന്നെ സ്ഥാപിച്ച ക്യാമറിയിലാണ് മരണ ദൃശ്യങ്ങളും പതിഞ്ഞിരിക്കുന്നത്. നവംബറിലാണ് സംഭവം നടന്നത്. മരണ ദൃശ്യങ്ങള്‍ അന്നുതൊട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് മരിച്ചത് യോങ്‌നിങ് ആണെന്ന് കാമുകി സ്ഥിരീകരിച്ചത്.

ആദ്യം രണ്ട് മൂന്ന് തവണ യോങ്‌നിങ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും പുള്‍ അപ്പ് എടുക്കുകയും എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ മുകളിലേക്ക് കയറാന്‍ സാധിക്കാതെ പിന്നീട് കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു.

DONT MISS
Top