വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി

വിവാഹ വേദിയില്‍ കൊഹ്‌ലിയും അനുഷ്‌കയും

മിലാന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍വെച്ചാണ് രണ്ടുപേരും വിവാഹിതരായത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ ആഴ്ചതന്നെ അനുഷ്‌കയും കൊഹ്‌ലിയും ഇറ്റലിയിലേക്ക് പോയിരുന്നു. ഇറ്റലിയിലെ ടക്‌സനിലെ ഹെറിറ്റേജ് റിസോര്‍ട്ട് ഡിസംബര്‍ ഒന്‍പതു മുതല്‍ 12 വരെ വിവാഹ ചടങ്ങുകള്‍ക്കായി ബുക്ക് ചെയ്തിരുന്നു.

ബോളിവുഡില്‍ നിന്നും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ക്രിക്കറ്റ് രംഗത്തു നിന്നും യുവരാജ് സിംഗും സച്ചിനും മാത്രമാണ് ക്ഷണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം ദമ്പതികള്‍ മാധ്യമങ്ങളെ കാണും.

2013 ലാണ് കൊഹ്‌ലിയും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ ഇതിനുശേഷം ഇവര്‍ പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഇവരുടെ വിവാഹം നല്‍കുന്നത്.

DONT MISS
Top