ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചുംബന മത്സരം (വീഡിയോ)

ചുംബന മത്സരം

റാഞ്ചി: വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍ക്കെതിരെ ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ചു. പാകുര്‍ ജില്ലയിലെ ഒരു ആദിവാസി കോളനിയിലാണ് ദമ്പതികള്‍ക്കായി ഈ വ്യത്യസ്തമായ മത്സരം നടത്തിയത്.

പതിനെട്ടോളം ദമ്പതികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആയിരത്തോളം വരുന്ന കാണികള്‍ക്കു മുമ്പില്‍ വെച്ചാണ് ദമ്പതികള്‍ പരസ്പരം ചുംബിച്ചത്. ദമ്പതികള്‍ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ എത്തിയതോടെ സംഭവം വൈറലായി.

ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് സൈമണ്‍ മാറാന്‍ഡിയാണ് മത്സരം സംഘടിപ്പിച്ചത്. വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാനാണ് ചുംബന മത്സരം സംഘടിപ്പിച്ചതെന്ന് സൈമണ്‍ പറഞ്ഞു. ഇത്തരത്തിലുള്ള മത്സരങ്ങള്‍ ദമ്പതികള്‍ക്കിടയിലുള്ള അകല്‍ച്ച കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെയുള്ള ആദിവാസികള്‍ വളരെ നിഷ്‌കളങ്കരാണ്. കൂടാതെ അവര്‍ക്ക് അധികം വിദ്യാഭ്യാസവും ഇല്ല. കുടുംബത്തിലുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് പലരും അഞ്ജരാണ്. കുടംബത്തെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചും അവരെ പഠിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ചുംബന മത്സരം സംഘടിപ്പിച്ചതെന്നും സൈമണ്‍ പറഞ്ഞു.

DONT MISS
Top