‘വാനിലുയരെ..’ ‘വിമാനത്തിലെ’ വീഡിയോ ഗാനം പുറത്തിറങ്ങി


പൃഥ്വിരാജിന്റെ പുതിയ സിനിമയായ വിമാനത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വാനിലുയരെ എന്നു തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് യൂട്യൂബിലൂടെ പങ്കുവെച്ചത്. ഗാനം ഇതിനകം യൂട്യൂബില്‍  ഹിറ്റായി.

ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം നജീം അര്‍ഷാദും ശ്രോയാ ഘോശാലും ചേര്‍ന്നാണ് ആലപിച്ചത്. പ്രദീപ് എം നായരാണ് സംവിധാനം.  ചിത്രം ഡിസംബര്‍ 21 നാണ് തിയേറ്ററുകളില്‍ എത്തുക.

സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച് പറപ്പിച്ച, ഭിന്നശേഷിയുള്ള സജി തോമസ് ആയിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ദുര്‍ഗ കൃഷ്ണ, അലസിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top