58-ാമത് സ്‌കൂള്‍ കലോത്സവത്തിന് തയ്യാറെടുത്ത് തൃശ്ശൂര്‍; പന്തല്‍ കാല്‍നാട്ടല്‍ വിഎസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു

മന്ത്രി വിഎസ് സുനില്‍ കുമാര്‍ പന്തല്‍ കാല്‍നാട്ടുകര്‍മം നിര്‍വ്വഹിക്കുന്നു

തൃശ്ശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള പന്തല്‍കാല്‍നാട്ടല്‍ തൃശൂരില്‍ നടന്നു. തേക്കിന്‍കാട് എക്‌സിബിഷന്‍ മൈതാനിയില്‍ ഒരുക്കുന്ന പ്രധാനവേദിയുടെ പന്തലിന്റെ കാല്‍നാട്ടിയത് മന്ത്രി വി എസ് സുനില്‍കുമാറാണ്.

തൃശൂര്‍ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള പന്തല്‍കാല്‍നാട്ടുകര്‍മം. തൃശൂര്‍ ജനത യുവജനോത്സവം ഏറ്റെടുത്തു കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു .

25 വര്‍ഷമായി കലോത്സവത്തിന് പന്തലൊരുക്കുന്ന ചെറുതുരുത്തി സ്വദേശി ഉമ്മറിനാണ് ഇത്തവണയും പന്തലിന്റെ ചുമതല. കാല്‍നാട്ടിനുശേഷം, പ്രധാനവേദിക്കരികില്‍ ഒരുക്കുന്ന മീഡിയ സെന്റര്‍, മറ്റു പവിലിയനുകള്‍ തുടങ്ങിയ ഇടങ്ങള്‍ മന്ത്രിയും ജനപ്രതിനിധികളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. തേക്കിന്‍കാട് മൈതാനം ഉള്‍പ്പെടെ 25 വേദികളാണ് ഒരുക്കുന്നത്. ജനുവരി ആറ് മുതല്‍ പത്ത് വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം.

DONT MISS
Top