അധികാരത്തിലേറിയ ശേഷം മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചത് 3755 കോടി രൂപ

ദില്ലി: അധികാരത്തിലേറിയ ശേഷം മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചത് 3755 കോടി രൂപ. പ്രധാന മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരു വര്‍ഷം അനുവദിക്കുന്ന തുകയെക്കാള്‍ അധികമാണ് മോദി സര്‍ക്കാര്‍ പരസ്യഇനത്തില്‍ മാത്രം ചെലവഴിച്ചു തീര്‍ത്തത്.

സാമൂഹിക പ്രവര്‍ത്തകനായ രാംവീര്‍ തന്‍വീര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പരസ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കുകള്‍ ലഭ്യമായത്. കമ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവി എന്നിങ്ങനെ ഇലക്ട്രോണിക് പരസ്യങ്ങള്‍ക്കായി 1656 കോടി രൂപയാണ് ചെലവഴിച്ചത്.

പോസ്റ്ററുകള്‍, ലഘുലേഘകള്‍, കലണ്ടറുകള്‍ എന്നിവ വഴി പൊതു സ്ഥലങ്ങളില്‍ നല്‍കിയ പരസ്യങ്ങള്‍ക്കായി 399 കോടിയും അച്ചടി മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്കായി 1698 കോടി രൂപയും ചെലവഴിച്ചു.

സ്വച്ഛ് ഭാരതിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയ കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് മലിനീകരണ നിയന്ത്രണത്തിനായി ചെലവഴിച്ചത് വെറും 56.8 കോടി രൂപയാണ്. എന്നാല്‍ 2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള സമയം കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3755 കോടി രൂപ.

DONT MISS
Top